കുറവിലങ്ങാട്: ‌ഞീഴൂർ വിശ്വഭാരതി എസ്.എൻ ഹയർസെക്കൻഡറി സ്‌കൂൾ കുറവിലങ്ങാട് സബ് ജില്ലാ കായിക മേളയിൽ പതിനൊന്നാം വർഷവും ചാമ്പ്യന്മാരായി. ടീം ക്യാപ്റ്റൻ ടി.കെ ഗോകുലാണ് വ്യക്‌തിഗത ചാമ്പ്യൻ. വിജയിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി സ്‌കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ മാനേജർ എം.വി കൃഷ്‌ണൻകുട്ടി, പ്രിൻസിപ്പൽ വി.സി സുരേഷ്, കായിക അദ്ധ്യാപകൻ അഗസ്റ്റിൻ ജോസഫ്, കൺവീനർ പുഷ്‌പാംഗദൻ, കെ.കെ വിജയൻ, പി.ടി.എ പ്രസിഡന്റ് പി.എസ് സത്യൻ, എം.എൻ ശശി, അദ്ധ്യാപകരായ നീരജ് പുഷ്‌പൻ, പി.ജി ഉഷ, ജോബി, അശോകൻ, ദേവീ എന്നിവർ പങ്കെടുത്തു.