pension-jpg

വൈക്കം: കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമവും, വാർഷികാഘോഷവും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഡി. ചിദംബരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ. കെ. ചെല്ലപ്പൻ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് ഫോർ ജീവനക്കാരുടെ നിയമനം റദ്ദാക്കാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, കെ. എസ്. എസ്. പി. എ. ജില്ലാ പ്രസിഡന്റ് കെ. ഡി. പ്രകാശൻ, പി. എസ്. ശ്രീനിവാസൻ, എൻ. വിശ്വംഭരൻ, എം. കെ. കാർത്തികേയൻ, എം. രാജപ്പൻ, പി. കെ. മണിലാൽ, കെ. ബാബു, ഇടവട്ടം ജയകുമാർ, എൻ. എ. ലീല, ലിസമ്മ മാത്യു, ദേവരാജൻ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പഠന ക്ലാസിൽ റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ ഇ. എം. നാസ്സർ ക്ലാസെടുത്തു. കിസ്‌കോ ഡയഗ്‌നോസ്റ്റിക്ക് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധനയും നടത്തി.