വൈക്കം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ നോർത്തിന്റെയും, സൗത്ത് യൂണിറ്റിന്റെയും നേതൃത്വത്തിൽ കുടുംബസംഗമവും, എൻഡോവ്‌മെന്റ് സാന്ത്വന സഹായ വിതരണവും, കലാപരിപാടികളും നടത്തി. എം. ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ. വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. എൻഡോവ്‌മെന്റും, സാന്ത്വന സഹായവിതരണവും സംസ്ഥാന കമ്മിറ്റിയംഗം ജി. മോഹൻകുമാർ നിർവഹിച്ചു. എം. ജി. സോമനാഥ്, എം. ജെ. ജോസഫ്, എ. ശിവൻകുട്ടി, പി. രമേശൻ, ടി. കെ. ഗോപി, കെ. സി. കുമാരൻ, ടി. ആർ. ചന്ദ്രശേഖരൻ നായർ, എം. അബു, കെ. ജി. രാജലക്ഷ്മി, ഓമന ബാഹുലേയൻ, പി. വിജയലക്ഷ്മി, ടി. കെ. തങ്കപ്പൻ, പി. വിജയകുമാർ, വി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.