kob-sadanathan-jpg

വൈക്കം: മുറിച്ചു കൊണ്ടിരുന്ന കൗങ്ങ് വീണ് തലയ്ക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തൈക്കോട്ടുടുശ്ശേരി പറവൻതറ സദൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 18നാണ് വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ഒരുക്കുന്ന അലങ്കാര പന്തലിന്റെ കാൽ നാട്ടുകർമ്മത്തിന് വേണ്ടി അയ്യർ കുളങ്ങരയിൽ നിന്ന് കൗങ്ങ് മുറിക്കുന്നതിനിടയിൽ അപകടം ഉണ്ടായത്. കഴിഞ്ഞ 18 വർഷമായി വൈക്കത്ത് പന്തൽ പണിക്കാരനാണ് സദൻ. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: സരള. മക്കൾ: ദിലിപ്, ദീപ, ദിലിന, ദിവ്യ. മരുമക്കൾ: സുന്ദരൻ, പ്രദീപ്, ബൈജു, രജനി.