കാട്ടാമ്പാക്ക്: കാട്ടാമ്പാക്ക് ഗവൺമെന്റ് യു.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം കെട്ടിട ഉദ്ഘാടനവും ഞീഴൂർ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് പ്രാരംഭ പ്രഖ്യാപനവും മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉറപ്പു വരുത്തുകയാണ് ബാലസൗഹൃദ പഞ്ചായത്തുകളുടെ ലക്ഷ്യം. ഇതിനായി പഞ്ചായത്തിലെ 18 വയസുവരെയുള്ള കുട്ടികളുടെ വിവരശേഖരണവും സർവ്വേയും പൂർത്തിയായി. കുട്ടികളുടെ ഗ്രാമസഭയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾക്ക് മുൻഗണന നൽകി വികസനരേഖയും ഒരുക്കിയിട്ടുണ്ട്.

കില കൺസൾട്ടന്റ് കെ.ജി. സജീവ് പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡി എസ് സൂപ്പർവൈസർ ടി. രുഗ്മിണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലൂസമ്മ ജെയിംസ്, ലില്ലിക്കുട്ടി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ ജോസഫ്, കുറവിലങ്ങാട് എ.ഇ.ഒ ഇ.എസ്. ശ്രീലത, കാട്ടാമ്പാക്ക് ഗവൺമെന്റ് യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.എസ്. അല്ലി,മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ബാലസഭ പ്രസിഡന്റ് ശ്രീരാഗ് ബിജു, സെക്രട്ടറി അലീന എന്നിവർ നിർദ്ദേശാവതരണം നടത്തി.