കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് കോനാട്ടിനെ വ്യാപാര സമൂഹം ആദരിക്കും. ഇന്ന് രാവിലെ 11ന് കറുകച്ചാൽ വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഗിരീഷ് കോനാട്ടിനെ ആദരിക്കും. ജില്ലാ പ്രസിഡന്റ് എം..കെ..തോമസ് കുട്ടി,​ താലൂക്ക് പ്രസിഡന്റ് രാജൻ തോപ്പിൽ തുടങ്ങിയവർ പങ്കെടുക്കും.