കാണക്കാരി: കാണക്കാരി എസ്.ബി.ഐ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബനോയി പി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പാതിരിമല , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനിമോൾ സതീശൻ ,ജിനി ജോജി ഗ്രാമപഞ്ചായത്തംഗങ്ങളായ ബ്ലസി എസ്. മരിയ, റോയി ചാണകപ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.യു. മാത്യു , സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ് കുട്ടി , ജോമോൻ സ്‌ക്കറിയ, ബിജു , ജഗജിത്ത് കെ.എൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്, വ്യാപാരി വ്യവസായി കാണക്കാരി പ്രസിഡന്റ് എം.വി. ജോർജ്, സഖറിയാസ് സേവ്യർ , ജോർജ് ഗർവാസീസ്, സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.