bund

ടിവിപുരം : പുറംബണ്ടും വാച്ചാലുമില്ലാത്തതിനാൽ പുറംതോടുകളിൽനിന്നും വെള്ളം കയറി കൊയ്യാറായ നെൽകൃഷി നശിച്ചു. ടി വി പുരം ചേരിക്കൽ കിഴക്ക് പയറാട്ട് പാടശേഖരത്തിലെ 22 ഏക്കർ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്. 30 വർഷമായി തരിശ് കിടന്ന കൃഷി നിലം സർക്കാരിന്റെ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിയിറക്കിയത്. കൃഷി ചെയ്യാതെ കുറ്റിച്ചെടികളും പുല്ലും പോളയും വളർന്ന് തിങ്ങിയ പാടശേഖരം കൃഷിയോഗ്യമാക്കിയത് കർഷകർ ഏറെ പണിപ്പെട്ടായിരുന്നു. ജലസേചന സൗകര്യമില്ലാതിരുന്ന പാടശേഖരവുമായി ബന്ധപ്പെട്ടതോടുകളുടെ ആഴം കൂട്ടി ജലലഭ്യത ഉറപ്പാക്കി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനമ്മ ഉദയകുമാർ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒൻപതര ലക്ഷം രൂപ ലഭ്യമാക്കി പെട്ടിയും പറയും സ്ഥാപിച്ചു. ചേരിക്കൽ വടക്കുഭാഗത്ത് താമസിക്കുന്ന 30 ഓളം കുടുംബങ്ങളുടെ വെള്ളക്കെട്ടു ദുരിതം മാറാനും ചേരിക്കൽ പാടത്ത് കൃഷി നടക്കണം. ത്രിതല പഞ്ചായത്തുകളുടെ ചെറിയ ഫണ്ട് ഉപയോഗിച്ച് കൃഷിയിടത്തിന്റെ പുറംബണ്ട് ബലപ്പെടുത്താൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.ചേരിക്കൽപാടശേഖരത്തിലെ കൃഷി സംരക്ഷിക്കാനും ചേരിക്കൽ വടക്കും ഭാഗത്തെ 30 ഓളം കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണാനും കെ എൽ ഡി സി നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് ടി.എസ്.ഗോപി, സെക്രട്ടറി ജോയി മരോട്ടിക്കൽ എന്നിവർ ആവശ്യപ്പെട്ടു.

പഞ്ചായത്ത് കൃഷിയിറക്കാൻ സഹായങ്ങൾ ലഭ്യമാക്കി.എന്നാൽ കൃഷിയിടത്തിന്റെ പുറബണ്ട് മതിയായ ഉയരമില്ലാത്തതായതിനാലും വാച്ചാലുകൾ ഇല്ലാത്തത് കൊണ്ടും മഴ കനത്തതോടെ പുറത്തു നിന്നും വെള്ളം കൊയ്യാറായപാടശേഖരത്തിലേയ്ക്കു ഒഴുകി നിറയുകയായിരുന്നു

ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻആന്റണി

22 ഏക്കർ നെൽകൃഷി

30 ഓളം കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിൽ