കോട്ടയം: ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പൊലീസ് ക്ലബിൽ രക്തദാനക്യാമ്പ് നടത്തി. പൊലീസ് സ്മൃതിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി അഡീഷണൽ പൊലീസ് സൂപ്രണ്ട് എ. നസിം ഉദ്ഘാടനം ചെയ്തു. നർകോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഡോണേഴ്‌സ് ഫോറം കൺവീനർ ഷിബു വടക്കേമല ബോധവത്കരണ ക്ലാസ്സ് നടത്തി. രക്തദാന ക്യാമ്പ് ഡയറക്ടർ ഡോ. സ്വപ്ന സനൽ, കോട്ടയം ജില്ലാ പൊലീസ് അസോസ്സിയേഷൻ ഭാരവാഹികളായ എസ്.ഡി പ്രേംജി, അജേഷ് കൂമാർ, മാത്യു പോൾ എന്നിവർ പങ്കെടുത്തു.