തലനാട്: എസ്.എൻ.ഡി.പി യോഗം 853-ാം നമ്പർ തലനാട് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരു ശാശ്വത കുടുബ യൂണീറ്റ് വാർഷികം ഇന്ന് 2ന് കാടൻ കാവിൽ ഗോപാലൻ വസതിയിൽ നടക്കും.ശാഖ സെക്രട്ടറി പി.ആർ കുമാരൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ശാഖ പ്രസിഡന്റ് കെ.ആർ ഷാജി ഉദ്ഘാടനം ചെയ്യും.ശാഖ വൈസ് പ്രസിഡന്റ് എ.ആർ ലെനിൻ മോൻ, യൂണിയൻ കമ്മറ്റി അംഗം സി.കെ.വിജയൻ, കമ്മറ്റി അംഗം മണി തങ്കച്ചൻ, യൂണിറ്റ് ചെയർപേഴ്‌സൺ ഭാരതി ഗോപാലൻ, കൺവീനർ പീതാംബരൻ എന്നിവർ സംസാരിക്കും. വാർഷിക പ്രവർത്തന റിപ്പോർട്ടും കണക്കും കൺവീനർ അവതരിപ്പിക്കും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.