joy-abraham

കോട്ടയം: ചങ്ങനാശേരി നഗരസഭ ഉൾപ്പെടെ ജില്ലയിൽ യു.ഡി.എഫ് ഘടക കക്ഷികൾ തമ്മിലുള്ള എല്ലാ കരാറുകളും പാലിക്കപ്പെടണമെന്ന് കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി അഡ്വ.ജോയി എബ്രഹാം ആവശ്യപ്പെട്ടു. പാർട്ടിയുടെ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 40000 കർഷകരുടെ പുരയിടങ്ങൾ റീ സർവ്വേയിലെ പിഴവുമൂലം ഭൂരേഖയിൽ തോട്ടം ലിസ്റ്റിലുൾപ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യ പ്രസംഗം നടത്തി. കെ.എഫ് വർഗ്ഗീസ്, വി.ജെ ലാലി, തോമസ് കണ്ണന്തറ, അഡ്വ. ജെയ്‌സൻ ജോസഫ്, സി.ഡി.വത്സപ്പൻ, ജോസ് കങ്ങഴ ,സാബു ഉഴുങ്ങാലിൽ, പോൾസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം തുടങ്ങിയവർ പ്രസംഗിച്ചു.