പാലാ : കാർമ്മൽ ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ കുടുംബത്തിലെ കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പുലിയന്നൂർ സ്വദേശികളായ മൂന്ന് കുട്ടികളും അമ്മയും വല്യമ്മയുമാണ് ആശുപത്രിയിലെത്തിയത്. ഇതിൽ ഒരു വയസ്സുള്ള കുട്ടിയുടെ ഒന്നേകാൽ പവൻ ആഭരണങ്ങളാണ് കവർന്നത്. കുട്ടികൾ മൂവരും ആശുപത്രി മുറ്റത്ത് ഓടിക്കളിക്കുകയായിരുന്നു. ഇതിനിടെ ഉദ്ദേശം 50 വയസ്സുള്ള ഒരാൾ ഇളയ കുട്ടിയെ എടുത്തതായി മൂത്ത കുട്ടി പറയുന്നു.
ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി അമ്മമാർ കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. ഇത് സംബന്ധിച്ച് പരാതി കിട്ടിയിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്ന് പാലാ പൊലീസ് പറഞ്ഞു. ഇന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കൂടി പരിശോധിക്കുകയും ബന്ധപ്പെട്ടവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്യുമെന്നും പൊലീസ് പറഞ്ഞു