കാഞ്ഞിരപ്പള്ളി : കെ.കെ റോഡിൽ അപകടം തുടർക്കഥയായിട്ടും വേഗനിയന്ത്രണസംവിധാനം ഏർപ്പെടുത്തുന്നതിൽ അധികൃതർ നിസംഗത പുലർത്തുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. വലുതും ചെറുതുമായ നിരവധി വാഹനാപകടങ്ങളാണ് രണ്ടുമാസത്തിനിടെ ഉണ്ടായത്. ഹൈറേഞ്ചിന്റെ ഭംഗി ആസ്വദിച്ചിറങ്ങി വരുന്ന ടൂറിസ്റ്റുകളും തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് ലോഡുകൾ കൊണ്ടുവരുന്ന നാഷണൽ പെർമിറ്റ് ലോറികളുമാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്.

മുണ്ടക്കയം മുതൽ ഇരുപത്തിയാറ് കവല വരെ അമിതവേഗതയിലാണ് വാഹനങ്ങൾ പായുന്നത്. ഹൈറേഞ്ച് റോഡിന്റെ വേഗത കുറഞ്ഞ ഓട്ടത്തിന്റെ കേട് തീർക്കുന്ന റോഡാണ് കാഞ്ഞിരപ്പള്ളി - പാറത്തോട് - മുണ്ടക്കയംറോഡ്. ലോഡുമായി തമിഴ്നാടിനും തിരികെയും പോകുന്ന ലോറികളുടെ മത്സരയോട്ടമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. പൊലീസ് പട്രോളിഗും ഇവിടെയില്ല.

നാട്ടുകാരുടെ ആവശ്യങ്ങൾ

വേഗ നിയന്ത്രണത്തിന് കാമറ സ്ഥാപിക്കണം

മോട്ടോർവാഹനവകുപ്പ് പരിശോധന ശക്തമാക്കണം

അപകടകരമായ വളവുകൾ നിവർത്തണം