കോട്ടയം: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലോത്സവം സമാപിച്ചു. കോട്ടയം ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയ കലോത്സവത്തിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാവേദിയായ 'തീക്കതിർ' ന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. രാവിലെ നടന്ന ചടങ്ങിൽ എഴുത്തുകാരൻ പ്രൊഫ. ഹരികുമാർ ചങ്ങമ്പുഴ സർഗോത്സവം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡന്റ് കെ.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്.നായർ, ജില്ല സെക്രട്ടറി വി.കെ. ഉദയൻ, ജോ. സെക്രട്ടറി ടി.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.
പി.എസ്. അരവിന്ദ്, എം.കെ. മിനി (ലളിതഗാനം), ടി.കെ. സുരേഷ്, ഇന്ദിരാമണി (കവിതാപാരായണം), കെ.ആർ. രജനി (മാപ്പിളപ്പാട്ട്), വി.കെ. അജികുമാർ (പെൻസിൽ ഡ്രോയിംഗ്), കെ.എസ്. ശ്യാംകുമാർ (വയലിൻ), കെ.ജെ. ജോൺ (തബല), ആർ. അശോകൻ ( ഓടക്കുഴൽ), കെ.കെ. ഉഷാകുമാരി, വി.കെ. പ്രകാശൻ ( നാടൻപാട്ട്), എം.കെ. സരസ്വതി, പി.കെ. സുനിൽകുമാർ (മോണോ ആക്ട്) എന്നിവർ വിജയികളായി.