ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം തുരുത്തി ശാഖയിലെ പ്രാർത്ഥനാ മന്ദിര സമർപ്പണവും ശാഖയിലെ വനിതാസംഘം യൂത്ത്മൂവ്‌മെന്റ് ഓഫീസുകളുടെ ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി. ബിജു വിജയഭവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായിരുന്ന മുതിർന്ന പൗരന്മാരെ ആദരിച്ച് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് മുഖ്യപ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സംഘടനാ സന്ദേശം നൽകി. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി, യോഗം ബോർഡ് മെമ്പർമാരായ എൻ.നടേശൻ, സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർ അജയകുമാർ പുഴവാത്, കുറിച്ചി ശാഖാ പ്രസിഡന്റ് കെ.എൻ ജയപ്രകാശ് കുളത്തുങ്കൽ, എസ്.എൻ ട്രസ്റ്റ് ട്രഷറർ പി.കെ കൃഷ്ണൻ, ഇത്തിത്താനം ശാഖാ പ്രസിഡന്റ് ചെല്ലപ്പൻ കായലോടി, മുൻ യൂണിയൻ സെക്രട്ടറിമാരായ കെ.എസ്. സോമനാഥ്, പി.എസ് സുകുമാരൻ, ഗുരുകുലം ശാഖാ സെക്രട്ടറി ആർ.മനോജ്, വടക്കേക്കര ശാഖാ പ്രസിഡന്റ് പ്രവീൺ പുതുപ്പറമ്പിൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ, വിശ്വകർമ്മസഭ പ്രസിഡന്റ് കെ.ആർ ശശികുമാർ കൊല്ലംപറമ്പിൽ, ഈശാനത്തുകാവ് ക്ഷേത്രം സെക്രട്ടറി പി.രാധാകൃഷ്ണൻ ചെട്ടിശേരി, വനിതാസംഘം ശാഖാ പ്രസിഡന്റ് കെ.പി ആനന്ദം തകിടിയേൽ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, വനിതാ സംഘം യൂണിയൻ സെക്രട്ടറി രാജമ്മ, വനിതാസംഘം ശാഖാ സെക്രട്ടറി റെജി സജി തകിടിയേൽ, യൂത്ത്മൂവ്‌മെന്റ് ശാഖാ പ്രസിഡന്റ് അതുൽകുമാർ ചെമ്പകശേരി, യൂത്ത്മൂവ്‌മെന്റ് ശാഖാ സെക്രട്ടറി വിഷ്ണു രാജേഷ് ചെട്ടിശേരി എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി സി.ജി ഭാസ്‌ക്കരൻ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം വിനീഷ് സി.വി ചെമ്പകശേരിൽ നന്ദിയും പറഞ്ഞു. മുതിർന്ന മുൻ ശാഖാ ഭാരവാഹികളായ വി.മോഹൻദാസ് വെമ്പഴശേരി, പി.എൻ ചന്ദ്രൻ പൊക്കത്തിൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ സാജു വാഴപ്പള്ളി, ജെയിംസ് കുര്യാക്കോസ്, അനൂപ്, ഗോപാലൻ, പ്രദീപ് കുറിച്ചി, ഷാജി വെളുത്തേടത്ത്, സൂരജ് തകിടിയേൽ, മനോജ് കുമാർ ചൂളപ്പറമ്പിൽ, ക്ഷേത്രം ശാന്തി കെ.എം ശശി എന്നിവരെ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി രാജമ്മ, വനിതാസംഘം ശാഖാ സെക്രട്ടറി റെജി സജി തകിടിയേൽ, വനിതാ സംഘം ശാഖാ പ്രസിഡന്റ് കെ.പി ആനന്ദം തകിടിയേൽ, എന്നിവർക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മൊമന്റോ നൽകി ആദരിച്ചു. ശാഖാ സെക്രട്ടറി സി.ജി ഭാസ്‌കരനു മൊമന്റോയും പൊന്നാടയും നൽകി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശാഖാ പ്രസിഡന്റ് വി.ബിജുവിനെ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും ആദരിച്ചു.