എരുമേലി : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭാഗവതോത്സവ സപ്താഹ യജ്ഞത്തിന് തുടക്കമായി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ വി. കൃഷ്ണകുമാര വാര്യർ ഭദ്രദീപപ്രകാശനം നടത്തി. ഹരികൃഷ്ണൻ പേഴുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നാളെ മുതൽ എല്ലാ ദിവസവും 5.30 ന് ഗണപതിഹോമം, 6 ന് വിഷ്ണുസഹസ്രനാമ ജപം, തുടർന്ന് പാരായണവും പ്രഭാഷണവും, 1 ന് പ്രസാദഭോജനം, തുടർന്ന് ഭജൻസ്. 2.15 ന് പാരായണം തുടർച്ച. ഇന്ന് മുതൽ 30 വരെ വൈകിട്ട് 4 ന് വരാഹാവതാരം, ഭദ്രകാളി പ്രാദുർഭാവം, നരസിംഹാവതാരം. 31 ന് രാവിലെ 7 ന് ഗജേന്ദ്രമോക്ഷം, 4 ന് ശ്രീകൃഷ്ണാവതാരം. നവംബർ 1 ന് വൈകിട്ട് 5.30ന് രുക്മണി സ്വയംവരം, 2 ന് രാവിലെ 10.30ന് കുചേലോപന്യാസം, 3 ന് ഭാഗവത സംഗ്രഹം, ഭാഗവത സമർപ്പണം. തുടർന്ന് അവഭൃസ്ഥ സ്‌നാനം, മഹാദീപാരാധന, ആചാര്യദക്ഷിണ. യജ്ഞപ്രസാദ വിതരണം. 1 ന് പ്രസാദമൂട്ട്.