b

വൈക്കം: മഹാത്മജിയുടെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കേരളാ പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ നിന്നും ആരംഭിച്ച ബാ-ബാപ്പുജന്മ ജയന്തി സ്മൃതി യാത്രയ്ക്ക് വൈക്കത്ത് സ്വീകരണം നൽകി. കെ.പി.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി സാബു മാത്യു ക്യാപ്ടനായിട്ടുള്ള ജാഥ കോട്ടയം ജില്ലയിൽ ഗാന്ധിജി സന്ദർശിച്ച സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുന്നത്. വൈക്കത്തെത്തിയ ഗാന്ധി സ്മൃതി യാത്ര ഇണ്ടംതുരുത്തി മന, പടിഞ്ഞാറെ നട, ബോട്ടുജെട്ടി, വൈക്കം സത്യാഗ്രഹ സ്മാരക ഹാൾ, തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ആശ്രമം സ്‌കൂളിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ഷാജിമോൻ, സെക്രട്ടറി പ്രദീപ് കുമാർ, കെ.സി.ജോൺസൺ, സന്തോഷ് കുമാർ, തോമസ് മാത്യു, എബ്രഹാം ഫിലിപ്പ് എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.
വൈക്കത്തെത്തിയ ഗാന്ധി സ്മൃതി യാത്രക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ നേത്രത്തിൽ സ്വീകരണം നൽകി. ഡി.സി.സി.സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, ടൗൺ മണ്ഡലം പ്രസിഡന്റ് പി.ഡി.ഉണ്ണി, ബി.ചന്ദ്രശേഖരൻ, സംഘടനയുടെ സബ് ജില്ല നേതാക്കളായ പി. പ്രതീപ്, കെ.റ്റി.അനിൽകുമാർ, പി.ആർ.ശ്രീകുമാർ ,അജിത്ത്, സീമാ ബാലകൃഷ്ണൻ, കവിത ബോസ്, പ്രീതി വി. പ്രഭ, അമൃത പാർവ്വതി, സീന തുടങ്ങിയവർ പ്രസംഗിച്ചു.