വൈക്കം: ആധാരം എഴുത്ത് അസോസിയേഷൻ വൈക്കം യൂണിറ്റ് സമ്മേളനം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജോയി ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. എം. ബാലചന്ദ്രൻ, വി. ആർ. ഗിരീഷൻ, വിമല ആർ. നായർ, സംസ്ഥാന സെക്രട്ടറി അഗസ്റ്റിൻ ജോസ്, ജില്ലാ സെക്രട്ടറി സി. എൻ. ബാബു, ജോയിന്റ് സെക്രട്ടറി ജിജി തോമസ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി ജോയി ഐസക് (പ്രസി.), എം. ബാലചന്ദ്രൻ (സെക്ര.), വി. ആർ. ഗിരീഷൻ (വൈസ് പ്രസി.), വിമല ആർ. നായർ (ജോയിന്റ് സെക്രട്ട.), ജില്ലാ പ്രതിനിധികളായി സി. എൻ. ബാബു, കെ. എൻ. ഹരിക്കുട്ടൻ, ഗിരിജാ ദേവി, പൊന്നപ്പൻ എന്നിവരെ തിരഞ്ഞെടുത്തു.