തലയോലപ്പറമ്പ്: വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് യു.ഡി.എഫ് തിരിഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലുക്ക് മാത്യു അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.കെ.കുര്യാക്കോസ് സ്വാഗതം പറഞ്ഞു, എൻ. എം താഹ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ, കെ.കെ മധുസൂദനൻ നായർ, ജയിംസ് ജോസഫ്, പി.വി ചന്ദ്രൻ പൂഞ്ചായിൽ, എം.ആർ ഷാജി, വി.സി ജോഷി, എം.സി എബ്രാഹം, കെ.സി ജയിംസ്, ശാലിനി മോഹനൻ, എസ്. മുരുകേശ്, റെജി ആറാക്കൻ, പി.എസ് ബാബു, കെ .പി ജോസ്, ബിജൂ പാഴുക്കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.