വൈക്കം: എസ്.എൻ.ഡി.പി യോഗം 126-ാം നമ്പർ കരിപ്പാടം ശാഖ നവതി വർഷത്തിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിനും, ഗുരുദേവ പഞ്ചലോഹ വിഗ്രഹനിർമ്മാണത്തിനും വേണ്ടിയുള്ള നിധി സമാഹരണത്തിന്റെ ഉദ്ഘാടനം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം. പി. സെൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എസ്. ഡി. സുരേഷ് ബാബു, ശാഖാ പ്രസിഡന്റ് കെ. ആർ. സുശീലൻ, റിട്ട. അസ്സി. ഇൻകം ടാക്‌സ് കമ്മീഷണർ പി. കെ. വേണുഗോപാൽ, തന്ത്രി വൈക്കം സനീഷ്, എം. പ്രഭാകരൻ, എ. കെ. വിനീഷ്, ജി. സനുമോൻ എന്നിവർ പ്രസംഗിച്ചു.