വൈക്കം: ടി. വി. പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും ചേർന്ന് നിർമ്മിച്ച പാചകപ്പുരയുടെ സമർപ്പണം ഞായറാഴ്ച രാവിലെ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. കെ. രാജഗോപാലൻ നായർ നിർവഹിച്ചു. സബ് ഗ്രൂപ്പ് ഓഫീസർ പി. സജീവ്, സെക്രട്ടറി രവീന്ദ്രൻ തോപ്പിൽ, മേൽശാന്തി ഷിജു പവിത്രൻ, റെജികുമാർ, ഉത്തമൻ തേവർമുത്തം, ബിബിൻ, പി. ആർ. സജീവ്, കീഴ്ശാന്തി ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.