kngzha

കറുകച്ചാൽ: കങ്ങഴ പത്തനാട് പടിഞ്ഞാറേ മന ദദ്രവിളക്ക് കർമ്മസ്ഥാനത്ത് ദീപാവലി മഹോത്സവും ദീപകാഴ്ചയും, മധുര പലഹാര വിതരണവും അന്നദാനവും നടത്തി. വിശേഷാൽ പൂജകൾക്ക് കർമ്മസ്ഥാനം മഠാധിപതി ആചാര്യ ബ്രഹ്മശ്രീ മധു ദേവാനന്ദ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.