പാമ്പാടി: എസ്.എൻ.ഡി.പി യോഗം 266 -ാം നമ്പർ വെള്ളൂർ ശാഖയിലെ നവതി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കെ.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.ശാന്താറാം റോയി തോളൂർ മുഖ്യപ്രഭാഷണം നടത്തി. ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രാജു വെള്ളൂർ, വെള്ളൂർ വടക്ക് ശാഖാ പ്രസിഡന്റ് പി.കെ അപ്പുക്കുട്ടൻ, വയൽവാരം സെക്രട്ടറി സലി, വനിതാ സംഘം സെക്രട്ടറി അനിത മോഹൻ, യുവജന സംഘടനാ സെക്രട്ടറി പ്രവീൺ കുമാർ, ശാഖാ വൈസ് പ്രസിഡന്റ് സാബു എന്നിവർ പ്രസംഗിച്ചു.