കോട്ടയം: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഗായത്രി സ്വയം സഹായ സംഘം റിസോഴ്‌സ് പേഴ്‌സൺസിന്റെ ഏകദിന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ടി.യു രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രവർത്തനവും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ ബാബു പള്ളിപ്പാട്ടും, സ്വാശ്രയ സംഘവും പ്രവർത്തനവും എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്രേറ്റ് ഫാക്വൽടി എം.ആർ രവീന്ദ്രനും ക്ലാസെടുത്തു. വി.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.ആർ മധു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി രാധാകൃഷ്‌ണൻ , ട്രഷറർ കെ.എ ശിവൻ, സംസ്ഥാന സെക്രട്ടറി കെ.ആർ സുധീന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.കെ ശ്രീനിവാസനാചാരി, കൗൺസിൽ അംഗങ്ങളായ പി.ഉദയഭാനു, കെ.എ ദേവരാജൻ, അനൂപ് എം.കൊട്ടാരക്കര, മുരുകൻ പാളയത്തിൽ, മഹിളാ സംഘം പ്രസിഡന്റ് പി.സുശീലാ ദേവി , സെക്രട്ടറി മഹേശ്വരി അനന്തകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.