bjp-kerala

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ബിജെപി ജില്ലയിൽ ആരംഭിച്ചു. കുറിച്ചി പഞ്ചായത്തിൽ നടത്തിയ പ്രവർത്തക ശില്‌പശാല ജില്ല പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ ബൂത്ത്തല പ്രവർത്തകർക്കാണ് ശില്പശാല നടത്തിയത്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ മഞ്ജീഷ് ശില്പശാല മുഖ്യ പ്രസംഗം നടത്തി. കെ.കെ ഉദയകുമാർ, പി.കെ ഗോപാലകൃഷ്‌ണൻ, പി.കെ പങ്കജാക്ഷൻ, രതീഷ് വി കുറിച്ചി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ സോമൻ, ദീപ അനിൽ , കിഷോർ ഗോവിന്ദ്, സബിൻ കുറിച്ചി, ഹരി കെ നായർ എന്നിവർ പ്രസംഗിച്ചു.