pusthaka-prekasanam

തലയോലപ്പറമ്പ് : സാഹിത്യകാരന്മാർ പ്രതികരിക്കേണ്ട കാലമാണിതെന്നും ആനുകാലിക ഇന്ത്യൻ സാഹചര്യം അതിന് അവരെ ഉ​റ്റുനോക്കുന്നുവെന്നും പ്രമുഖ സാഹിത്യകാരൻ കെ. എൽ. മോഹനവർമ്മ പറഞ്ഞു. ഭിന്ന സ്വരങ്ങൾ അസഹനീയമാകുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തലയോലപ്പറമ്പ് കെ.ആർ ഓഡി​റ്റോറിയത്തിൽ കഥാകൃത്ത് കെ.കെ സിദ്ധിക്കിന്റെ കഥാസമാഹാരമായ ഒട്ടകപ്പരുന്ത് എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ തിരക്കഥാകൃത്ത് ലാസർ ഷൈൻ ആദ്യകോപ്പി സ്വീകരിച്ചു. ഡോ. എച്ച് സദാശിവൻപിള്ള പുസ്തകം പരിചയപ്പെടുത്തി.പ്രശസ്ത കഥാകൃത്ത് ഐമനം ജോൺ, നാടകനടൻ പ്രദീപ് മാളവിക സണ്ണിചെറിയാൻ,അജീഷ്ദാസ്,സുനിൽമംഗലത്ത് ബേബി .ടി കുര്യൻ, ടി.എൻ സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.കഥാകൃത്ത് കെ. കെ സിദ്ധിക്ക് നന്ദിപറഞ്ഞു.