തലയോലപ്പറമ്പ് : മിഠായിക്കുന്നം പുണ്ഡരീക പുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാവലി മഹോത്സവവും നക്ഷത്ര ഔഷധ ഉദ്യാന ഉദ്ഘാടനവും നടത്തി. ക്ഷേത്ര പരിസരത്ത് ആരംഭിച്ച ഔഷധ ഉദ്യാനത്തിന്റെ ഉദ്ഘാടനം തന്ത്റി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി നിർവഹിച്ചു. കോട്ടയം ഫോറസ്റ്റ് അസി. കൺസർവേറ്റർ ഡോ.ജി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് വൈകിട്ട് ദീപക്കാഴ്ചയും നടത്തി.