തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം ഇറുമ്പയം ശാഖയിലെ ആർ. ശങ്കർ കുടുംബ യൂണിറ്റിന്റെ കാരുണ്യ ചികിത്സാ സഹായ ഫണ്ടിന്റെ ഉദ്ഘാടനം നടത്തി. തലയോലപ്പറമ്പ് യൂണിയൻ കൗൺസിലർ രഞ്ജിത് മൂലംമ്പുറം വെള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം ജയ അനിൽ കുമാറിന് ആദ്യ കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. കുടുംബ യൂണിറ്റ് ചെയർമാൻ പി.എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് കെ.എസ് ചന്ദ്രബോസ് ചികിത്സാ സഹായം വിതരണം ചെയ്തു.കെ.എം സോമൻ, അനിൽകുമാർ, നളിനി ഗോപാലൻ, പഞ്ചായത്ത് അംഗങ്ങളായ വി.സി ജോഷി, റെജി ആറാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.