k

കാഞ്ഞിരപ്പള്ളി: സി.ഐ.ടി.യു കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. വി.ആർ ഭാസ്‌ക്കരൻ നഗറിൽ (കെ.എം.എ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി പി ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.വി. റസൽ കണക്കും അവതരിപ്പിച്ചു. കെ.ജെ. തോമസ്, വി.എൻ. വാസവൻ, എൻ പത്മലോചനൻ, അജയകുമാർ, കെ.പി. മേരി, വി.പി. ഇസ്മയിൽ, അഡ്വ.റെജി സഖറിയ, അഡ്വ: കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. സമ്മേളനത്തിന് സമാപനം കുറിച്ച് നാളെ വൈകിട്ട് നാലിന് ജില്ല കേന്ദ്രീകരിച്ച് പ്രകടനവും യോഗവും നടക്കും