convenssion

തലയോലപ്പറമ്പ് : ശ്രീനാരായണ എംപ്ലോയീസ് ഫോറം തലയോലപ്പറമ്പ് യൂണിയൻ കൺവെൻഷൻ നടത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് വി.എൻ വിനോദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം വി.കെ രഘുവരൻ വഞ്ചിപ്പുരയ്ക്കൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ തലത്തിൽ യോഗങ്ങൾ വിളിക്കുന്നതിനും കമ്മി​റ്റികൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.എസ് അജീഷ് കുമാർ, ഏ. കെ. അനിൽകുമാർ, എം.എം ബിജുകുമാർ, എം.ജി അനൂപ്, എം. ആർ ഷിബു, തുടങ്ങിയവർ പ്രസംഗിച്ചു.ടി.എ സജേഷ് സ്വാഗതവും എ.എം മോഹനൻ നന്ദിയും പറഞ്ഞു.