ചങ്ങനാശേരി: അരക്കിലോ കഞ്ചാവുമായി മൂന്നു പേരെ ചങ്ങനാശേരി എക്‌സൈസ് പിടികൂടി. ചങ്ങനാശേരി വടക്കേക്കര പുതുപ്പറമ്പിൽ ജിറ്റോ, തൃക്കൊടിത്താനം പാറക്കുളം വീട്ടിൽ അഭിജിത്ത്, ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ അള്ളാപ്പാറ പുതുപ്പറമ്പിൽ വീട്ടിൽ ഷെഹൻ ഷൈജു എന്നിവരെ ഞായറാഴ്ച രാത്രിയിലാണ് പിടികൂടിയത്. ഇവരിൽ നിന്നും 550 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിരുനൽവേലിയിൽ നിന്നും വില്പനയ്ക്കായി കഞ്ചാവ് എത്തിച്ചതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സി ഐ രാജേഷ് ജോണും സംഘവും
ഇവരെ പിടികൂടിയത്. കഞ്ചാവ് എത്തിച്ച് നൽകിയ സഹായിച്ച ഫാത്തിമാപുരം പള്ളിയുടെ സമീപം വാടകയ്ക്ക് താമസിക്കുന്ന അഫീസ് അഷറഫിനെതിരേയും കേസെടുത്തിട്ടുണ്ട്. റെയ്ഡിൽ പ്രവന്റീവ് ഓഫീസർമാരായ ശ്രീകുമാർ ,രാജീവ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. സന്തോഷ് വിനോദ് കുമാർ, മാനുവൽ എന്നിവർ പങ്കെടുത്തു.