കോട്ടയം: വാളയാറിലെ പെൺകുട്ടികൾ പീഡനത്തെ തുടർന്ന് മരിക്കാനിടയായ സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടികളിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ' പ്രതിഷേധ ജ്വാല ' ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ .ഹരി ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ പട്ടികജാതി സ്‌നേഹം വെറും മുഖം മൂടി മാത്രമായാണെന്നും നാഴികയ്ക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷ ,കുട്ടികളുടെ സുരക്ഷ എന്നു പറയുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ പ്രതികളായിട്ടുള്ള കേസാണ് വാളയാറിലേതെന്നും ഹരി ആരോപിച്ചു. പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ് എൻ.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. കെ. ഗുപ്തൻ ,ടി.എൻ. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.