എരുമേലി :എരുമേലിയിൽ സ്‌കൂൾ ബസ് അപകടത്തിൽപെട്ടു. ആർക്കും പരിക്കുകളില്ല. ഇന്ന് രാവിലെ കൊടിത്തോട്ടം പാറമടയ്ക്ക് സമീപത്തുള്ള റോഡിലാണ് സംഭവം. വീതികുറഞ്ഞ റോഡിന്റെ സൈഡ് ഇടിഞ്ഞാണ് ബസ് ചെരിഞ്ഞ് അപകടത്തിലായത്. ഉടനെ തന്നെ കുട്ടികളെ പുറത്തിറക്കി മറ്റൊരു വാഹനത്തിൽ സ്‌കൂളിലെത്തിച്ചു. എരുമേലി വാവർ സ്മാരക സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ഈ ഭാഗത്ത് റോഡിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വീതി റോഡിന്റെ ഇരു ഭാഗങ്ങളിലെയും ആവശ്യമായ സ്ഥലം എടുത്ത് വീതി വർദ്ധിപ്പിക്കാൻ നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.