മുണ്ടക്കയം :ചോറ്റി മഹാദേവ ക്ഷേത്രത്തിലെ ശിവപുരാണ മഹായജ്ഞത്തിന്റെ ദീപശിഖ വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്തിൽ നിന്നും ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള ഭദ്രദീപം പകർന്നു നൽകി. 30 മുതൽ നവംബർ 10 വരെയാണ് യജ്ഞം നടക്കുന്നത് അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ രാധാകൃഷ്ണപിള്ള ഘോഷ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻറ് പുരുഷോത്തമൻ പിള്ള ജോയിന്റ്, സെക്രട്ടറി പി.എൻ. ജയൻ, കമ്മിറ്റി അംഗങ്ങളായ പി.എസ്. സുരേന്ദ്രൻ, കെ.ആർ. ജയപ്രകാശ്, വി. രാജൻ, ഒ.കെ. ചിദംബര , കെ.എ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിവിധ ക്ഷേത്രങ്ങളിലെ സ്വികരണം ഏറ്റു വാങ്ങി 30ന് ഘോഷയാത്ര മുണ്ടക്കയം ഗുരുദേവ സന്നിധിയിൽ എത്തും. മനോജ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ.