മണർകാട്: വിവിധ തരം ചമ്മന്തിക്കും ഒരു ഫെസ്റ്റ്. മണർകാട് സെന്റ് മേരീസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം, വിമൻസെൽ , മണർകാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സ്വയംതൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി വീട്ടമ്മമാർക്കായി ചമ്മന്തി ഫെസ്റ്റ് സംഘടിപ്പിച്ചത്. നാടൻ വിഭവങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായ 30 ഇനം ചമ്മന്തികൾ ഉണ്ടാക്കി. നെല്ലിക്ക, ചാമ്പങ്ങ, അമ്പഴങ്ങ, മാങ്ങ, ചിലുസിക്ക, ജാതിക്ക, മത്തിപ്പുളി, തക്കാളി, പുതിനയില, നാരകത്തില, നക്ഷത്ര പുളി, കാന്താരി, ലോലോലിക്ക തുടങ്ങിയവ ഉപയോഗിച്ചു. എം.എൻ.ഗോപകുമാർ, പ്രിൻസിപ്പാൾ ഡോ.പുന്നൻ കുര്യൻ, വാർഡ് മെമ്പർ ബിജു തോമസ്, വിമൻസെൽ കോ-ഓഡിനേറ്റർ ഡോ.ജി ജി തോമസ്, അനൂപാ റോസ് ബാബു, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ സനീജ് എം. സാലു , സി.ജി. മഞ്ജുഷ എന്നിവർ നേതൃത്വം നൽകി.