പാലാ: മനോദൗർബല്യമുള്ള പതിമ്മൂന്നുകാരിയെ ഒന്നര വർഷം പീഡിപ്പിച്ച അഞ്ചു പേരെ കിടങ്ങൂർ പൊലീസ് അറസ്റ്റു ചെയ്തു. കൂടല്ലൂർ തെക്കേക്കുന്നേൽ റെജി സെബാസ്റ്റ്യൻ (44), തെക്കേപ്പറമ്പിൽ തോമസ് ആൻഡ്രൂസ് (നാഗത്താൻ, 48), കൊച്ചുപറമ്പിൽ ജോബി (44), ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ (62), തറപ്പേൽ ബെന്നി (42) എന്നിവരാണ് പിടിയിലായത്.
കിടങ്ങൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കോളനിയിലാണ് സംഭവം. ഒന്നരവർഷമായി പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കിടങ്ങൂർ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. നാല് പേരെ ഇന്നലെ രാവിലെ വീടുകളിൽ നിന്ന് കിടങ്ങൂർ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പാലാ ഡിവൈ.എസ്.പി. പി.കെ. സുഭാഷ് ചോദ്യം ചെയ്തശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടു നിന്ന് വരുന്ന വഴി പാലായ്ക്ക് സമീപം കോഴയിൽ വച്ച് ബസ് തടഞ്ഞാണ് ബെന്നിയെ പിടികൂടിയത്. ഇയാൾ പാലക്കാട്ട് മേസ്തിരിപ്പണിക്കാരനാണ്.
അച്ഛൻ മരിച്ചതോടെ അമ്മ കൂലിവേല ചെയ്താണ് പെൺകുട്ടിയെ നാേക്കിയിരുന്നത്. അമ്മ ജോലിക്കു പോകുന്ന സമയത്തും സ്കൂൾ അവധിദിനങ്ങളിലുമാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.