kob-shoshamma

മാലം : കല്ലക്കുളത്തായ ഒറവയ്ക്കൽ കാലായിൽ പരേതനായ ചക്കോ മാത്തന്റെ ഭാര്യ ശോശാമ്മ (അമ്മിണി 88) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് മാലം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. വെള്ളൂർ വട്ടത്തിൽചിറയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ലില്ലിക്കുട്ടി, ഫാ. ജേക്കബ് ഒറവയ്ക്കൽ ഒ.ഐ.സി. (ബഥനി ആശ്രമം, തളിപ്പറമ്പ്), പരേതരായ ബേബി, സാബു. മരുമക്കൾ: സൈനു പുള്ളിയിൽ ഏഴാംമൈൽ, ജോസ് പുതുപ്പറമ്പിൽ കാഞ്ഞിരമറ്റം, ലിസിമോൾ കോയിക്കമണ്ണിൽ റാന്നി (റിട്ട. അദ്ധ്യാപിക), മാണി പന്തലാനിക്കൽ കൊഴുവനാൽ.