പാലാ: കരൂർ ലാറ്റക്‌സ് ഫാക്ടറി കഴിഞ്ഞ ആറു വർഷമായി അടച്ചിട്ടിരിക്കുന്നതു മൂലം 100ൽപ്പരം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ആയതിനാൽ ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.ടി.യു.സി-എം കരൂർ ഫാക്ടറി തൊഴിലാളി യൂണിയൻ 30ന് രാവിലെ 9.30ന് ഫാക്ടറി ഹെഡ് ഓഫീസ് പടിക്കലേയ്ക്ക് പട്ടിണിമാർച്ചും ഉപരോധവും നടത്തുമെന്നും യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി ഷാജ ചക്കാലയിൽ എന്നിവർ അറിയിച്ചു.