കോട്ടയം: ശ്രീനാരായണ പെൻഷണേഴ്സ് യൂണിയൻ ഡോ.പൽപ്പു അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനക്കര എം.വിശ്വംഭരൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പി.വി.ശശിധരൻ വിഷയാവതരണം നടത്തും. 'ഡോ.പൽപ്പുവിന്റെ സാമൂഹിക കാഴ്ചപ്പാട്' എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എം.കെ.കുമാരൻ,​ എ.കെ.സുകുമാരൻ,​ ശ്രീനാരായണീയ സംസ്കാരിക സമിതി പ്രസിഡന്റ് രതീഷ് ജെ.ബാബു,​ കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, രാജശ്രീ പ്രവണവം എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി കെ.ജി.സതീഷ് സ്വാഗതവും ജോ.സെക്രട്ടറി വി.ആർ.ശശി നന്ദിയും പറയും.