kob-abishek

കുടയംപടി: കുടയംപടി തിരുവാറ്റ റോഡിൽ വെള്ളിയാഴ്ച്ച ബൈക്ക് ദേഹത്ത് കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുടയംപടി മഴവന്നൂർ കുഴിയിൽ ഭാസ്ക്കരൻ നായരുടെ മകൻ അഭിഷേക് (24) ആണ് മരിച്ചത്. വീട്ടിൽ നിന്നിറങ്ങി എതിർ വശത്തേയ്ക്ക് റോഡ് ക്രോസ് ചെയുന്ന സമയം അമിത വേഗത്തിലെത്തിയ ബൈക്ക് ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേയാണ് മരിച്ചത്. അമ്മ: രാജമ്മ. സഹോദരി: സ്വാതി. സംസ്ക്കാരം നടത്തി.