കിടങ്ങൂർ : ഏറ്റുമാനൂർ സബ് ജില്ലാ കലോത്സവം കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ.ജോൺ ചെന്നാക്കുഴി, ഏറ്റുമാനൂർ എ. ഇ.ഒ കെ ബാലചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ പി ജെ എബ്രഹാം, ജില്ലാപഞ്ചായത്ത് മെമ്പർ ബെറ്റി റോയി, ബ്ലോക്ക് മെംബർ ജോസ് തടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ കെ രാധാകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ഷോണി പുത്തൂർ, ഹെഡ്മാസ്റ്റർ പി.എ. ബാബു, എൻ.എസ്.എസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. ശ്രീദേവി, ഹെഡ്മാസ്റ്റഴ്‌സ് ഫോറം സെക്രട്ടറി എബ്രഹാം ഫിലിപ്പ്, പ്രോഗ്രാം കൺവീനർ റോസി വർഗീസ് എന്നിവർ പ്രസംഗിച്ചു കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഭാരതീയ വിദ്യാമന്ദിരം സ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സര വേദി ഒരുക്കിയിരിക്കുന്നത്. 31ന് വൈകിട്ട് കലോത്സവം സമാപിക്കും.