കോട്ടയം: മൂന്നുമാസം നീണ്ടുനിൽക്കുന്ന ചിങ്ങവനം വ്യാപാരോത്സവം മന്ത്രി ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യാപാരമേഖലയിൽ ഇപ്പോൾ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാനും വിപണിയിലെ പുത്തനുണർവിനും വ്യാപാരമേളകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികൾക്ക് നോട്ടീസ് ആയക്കുന്ന വാണിജ്യനികുതി വകുപ്പിന്റെ നടപടികൾ അടിയന്തിരമായി നിറുത്തിവയ്ക്കണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ജി. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. , നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ. സോന, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് എം.കെ തോമസ് കുട്ടി, ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ.ഹരി, ആർ.എസ്.പി (ബി) ജില്ല സെക്രട്ടറി ടി.സി. അരുൺ, ജോസ് പള്ളിക്കുന്നേൽ, ടിന്റു ജിൻസ്, കെ.കെ. പ്രസാദ്, ലീലാമ്മ മാത്യു, റെജി സി. എബ്രഹാം, എൻ.സി. രാജു, ജിമ്മി തോമസ്, അനൂബ് എബ്രഹാം എന്നിവർ സംസാരിച്ചു.
നവംബർ 1 മുതൽ ജനുവരി 30 വരെയാണ് വ്യാപാരോത്സവം. ഉത്സവകാലത്ത് 300 രൂപയുടെ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓരോ പതിഞ്ച് ദിവസംകൂടുമ്പോഴും കൂപ്പൺ നറുക്കെടുത്ത് സമ്മാനങ്ങൾ നൽകും. ജനുവരി 30ന് മെഗാ നറുക്കെടുപ്പിൽ വിജയിക്ക് മാരുതി ആൾട്ടോ കാറാണ് സമ്മാനം.