പാലാ: അന്താരാഷ്ട്ര നിലവാരത്തിൽ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയിൽപ്പെടുത്തി പനമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു മൂന്നു കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. ഇതിൽ മൂന്നു കോടി രൂപ കിഫ്ബിയിൽ നിന്നുമാണ് ലഭിക്കുന്നത്. ബാക്കി തുക വിഭവ സമാഹരണത്തിലൂടെ കണ്ടെത്തും. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിച്ചതായും എം.എൽ.എ പറഞ്ഞു. പദ്ധതി നടത്തിപ്പിനായി പിടിഎയുടെയും ബന്ധപ്പെട്ടവരുടെയും യോഗം ഉടനടി ചേരുമെന്നും മാണി സി കാപ്പൻ അറിയിച്ചു.