karshaka

ചങ്ങനാശേരി: കേരള കർഷക സംഘം ചങ്ങനാശേരി ഏരിയാ സമ്മേളനം സമാപിച്ചു. തൃക്കൊടിത്താനം കുന്നുംപുറത്ത് ചേർന്ന സമാപന സമ്മേളനം കേരള കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം എൻ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം സെക്രട്ടറി എൻ രാജു സ്വാഗതം പറഞ്ഞു. കർഷക സംഘം ഏരിയാ സെക്രട്ടറി അഡ്വ ജോസഫ് ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം വി.കെ. സുനിൽ കുമാർ, സി.പി.എം ഏരിയാ കമ്മിറ്റയംഗം വി മനോഹരൻ, ലോക്കൽ സെക്രട്ടറി എം കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.