light

ചങ്ങനാശ്ശേരി:പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, പഞ്ചായത്തുകളിലും നഗരസഭയിലുമായി എംപി ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലാമ്പുകളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് കൊച്ചുറോഡ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ലൈസാമ്മ ദേവസ്യ അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ നിധീഷ് കോച്ചേരി, ആന്റണി കുന്നുംപുറം, ബാബു കുരിത്ര, ലീലാമ്മ കൂവക്കാട്, ബിന്ദു ജോസഫ്, ആൻസി ജോസഫ്, രാജൻ പാലമറ്റം, മെൽബിൻ മാത്യു, പി സ് പ്രസദ്, എന്നിവർ പ്രസംഗിച്ചു. ചങ്ങനാശ്ശേരി നഗരസഭ 33 വാർഡിൽ മാർക്കറ്റ് വണ്ടപേട്ട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ജസി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു ബാബു തോമസ്, തോമസ് അക്കര, സിബിച്ചൻ കൈതാരം,എം എ സജ്ജാദ്, സന്തോഷ്, വിനീഷ് മഞ്ചാടിക്കര എന്നിവർ പ്രസംഗിച്ചു