വൈക്കം: പട്ടശ്ശേരി ഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പള്ളിപ്രത്തുശ്ശേരി മലർവാടി ആർട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ് കിസ്‌കോ ഡയഗ്‌നോസ്റ്റിക്ക് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ രോഗനിർണ്ണയ ക്യാമ്പും മരുന്നു വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷാരുൺ ശശി കുന്നത്ത്ചിറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിജിത്ത് കെ. മുരളി, വൈസ് പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പ്രണവ്, എസ്. ഷിബിൻ എന്നിവർ പ്രസംഗിച്ചു.