pension-jpg

വൈക്കം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെച്ചൂർ യൂണിറ്റ് കുടുംബസംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സി. കുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. മോഹനൻദാസ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പ്രസിഡന്റ് സി. വി. ഡാങ്കേ മുതിർന്ന പെൻഷൻകാരെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി പി. കെ. ചെല്ലപ്പൻ കലാപ്രതിഭകളായ ജഗദീഷ് തേവലപ്പറമ്പ്, ശിവദാസ് ആശാരിപ്പറമ്പ് എന്നിവരെ ആദരിച്ചു. രക്ഷാധികാരി സി. കെ. രാമാനുജൻ നായർ, കലാസാംസ്‌കാരിക കൺവീനർ പി. കെ. ശിവൻകുട്ടി മേനോൻ, ബ്ലോക്ക് കൗൺസിൽ അംഗം കെ. വേലായുധൻ നായർ, സെക്രട്ടറി വി. എസ്. തോമസ്, ജോയിന്റ് സെക്രട്ടറി കെ. ഷാജി എന്നിവർ പ്രസംഗിച്ചു.