മുണ്ടക്കയം. സർക്കാർ ജീവനക്കാർ നിർദ്ധനരെ സമൂഹത്തിലെ മുഖ്യധാരയിലേയ്ക്കു കൈപിടിച്ചുയർത്താൻ സഹായിക്കണമെന്നു ശ്രീനാരായണ എംപ്ലോയിസ് ഫോറം സംസ്ഥാന പ്രസിഡന്റു അജുലാൽ പറഞ്ഞു. എംപ്ലോയ്‌സ് ഫോറം ഹൈറേഞ്ച് യൂണിയൻതല പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് അദ്ധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ ഷാജി, സംസ്ഥാന കമ്മിറ്റി അംഗം രാജാ ഭാസ് , കലാ-സംസ്‌കാരിക കൂട്ടായ്മപെൻഷൻ കൗൺസിൽ സംസ്ഥാന കോ-ഓർഡിനേറ്റർ പി.വി.റജിമോൻ, യൂണിയൻ പ്രസിഡന്റ്, ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, കൗൺസിലർ രാജേഷ് ചിറക്കടവ്, എം.എം.മജേഷ് എന്നിവർ പ്രസംഗിച്ചു.
ഫോറം ഹൈറേഞ്ച് യൂണിയൻ ഭാരവാഹികളായി കെ.എൻ.രാജേന്ദ്രൻ (പ്രസിഡന്റ്), വി.വി. അനിഷ്‌കുമാർ, കെ.ഡി.ഗോപിദാസ്, എം.എം.രാഗേഷ് (വൈസ് പ്രസ്ിഡന്റ്ുമാർ), എം.എം.മജേഷ് (സെക്രട്ടറി), എ.എസ്.ബിനീഷ് (ജോ.സെക്രട്ടറി), ഹരിമ കോമളൻ (ട്രഷറർ), പി.എസ്.സാബു, ഇ.എസ്.അജികുമാർ, രേഖ ജയദേവ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും കലാസാംസ്‌കാരിക കൂട്ടായ്മ യൂണിയൻ കോ-ഓർഡിനേറ്ററായി കെ.വി.ജയലാലിനെയും, പെൻഷൻ കൗൺസിൽ കോ-ഓർഡിനേറ്റർമാരായി വി.വി.വാസപ്പനെയും, സുമ മോഹൻദാസിനെയും തിരഞ്ഞെടുത്തു.