പാമ്പാടി: എസ്.എൻ.ഡി.പി യോഗം കോത്തല ശാഖ വാർഷികപൊതുയോഗം സൂര്യനാരായണപുരം സൂര്യദേവക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്നു. കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി, മേഖല കൗൺസിലർ ഇ.പി. കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ശാഖ സെക്രട്ടറി പി.കെ. പുരുഷോത്തമൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം പി.എസ്. ജയപ്രകാശ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ഇ.ആർ. ജ്ഞാനപ്രകാശ് ( പ്രസിഡന്റ്), സജിമോൻ ( വൈസ് പ്രസിഡന്റ്), പി.കെ. പുരുഷോത്തമൻ ( സെക്രട്ടറി), അജേഷ്, വി. ചന്ദ്രൻ, ബാബുരാജ്, വി.ആർ. രാമചന്ദ്രൻ, ടി.എൻ. ശിവൻകുട്ടി, കെ.എസ്. ഷൈലജ, സജീവ്, ആർ. സന്തോഷ് കുമാർ ( മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), കെ.കെ. രാജൻ, ലളിതമ്മ സോമൻ, കെ.ടി. സാബു ( പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.