vayalar-anusmaranam

തലയോലപ്പറമ്പ് : തലയോലപ്പറമ്പ്‌ ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണം പ്രിൻസിപ്പൽ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഡോ.സ്മൃതി എസ്. ബാബു വയലാർ കവിതകളെയും ഗാനങ്ങളെയും പരിചയപ്പെടുത്തി. ഡോ. അംബിക .എ നായർ, ഡോ. വിജയകുമാർ, സരിത കെ.എം തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ അപർണ്ണ കെ.എസ്.കവിതയും ഐശ്വര്യ ജെ.എം. ജീവചരിത്രാവലോകനവും നടത്തി. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച വയലാർ ചലച്ചിത്ര ഗാനപരിപാടിയും ആകർഷകമായിരുന്നു.